ഇസ്ലാമാബാദ്: പ്രസംഗം മോഷ്ടിച്ചുവെന്ന പേരില്‍ പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈനെതിരെ 11കാരന്‍െറ പരാതി. പാകിസ്താന്‍െറ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ജന്മവാര്‍ഷികദിനത്തില്‍ അവതരിപ്പിക്കാനായി തയാറാക്കിയ പ്രസംഗം മംനൂന്‍ ഹുസൈന്‍ മോഷ്ടിച്ചുവെന്നാണ് മുഹമ്മദ് സബീല്‍ ഹൈദര്‍ പരാതി നല്‍കിയത്. ഇസ്ലാമാബാദ് മോഡല്‍ കോളജ് ഫോര്‍ ബോയിസിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ് ഹൈദര്‍. തന്‍െറ അനുവാദമില്ലാതെ പ്രസിഡന്‍റ് പ്രസംഗം മോഷ്ടിച്ച് മറ്റൊരാള്‍ക്ക് കൊടുത്തുവെന്ന പരാതി പിതാവ് നസീം അബ്ബാസ് നാസിര്‍ വഴിയാണ് ഹൈദര്‍ ഇസ്ലാമാബാദ് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ആമിര്‍ ഫറൂഖ്, ഹൈദറിന്‍െറ പരാതി സ്വീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് 23ന് പ്രസിഡന്‍റിന്‍െറ ഓഫിസ് നടത്തിയ പ്രസംഗമത്സരത്തില്‍ വിജയിച്ച തന്നെ മംനൂന്‍ ഹുസൈന്‍ അനുമോദിച്ചിരുന്നതായി ഹൈദര്‍ പറഞ്ഞു. തുടര്‍ന്ന് ജിന്നയുടെ 141ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കാനായി ഹൈദറിനെ ക്ഷണിച്ചിരുന്നു. ഇതിനായി എഴുതിത്തയാറാക്കിയ പ്രസംഗം അയച്ചുകൊടുക്കാന്‍ പ്രസിഡന്‍റിന്‍െറ ഓഫിസില്‍നിന്ന് ഈ മാസം 14ന് ആവശ്യപ്പെട്ടു. പിന്നീട് പ്രസംഗം അംഗീകരിച്ചതായും ഈ മാസം 22ന് റെക്കോഡ് ചെയ്യാന്‍ എത്തണമെന്നും പറഞ്ഞു. എന്നാല്‍, 22ന് പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിലത്തെിയ ഹൈദറിനോട് പ്രസംഗം മറ്റൊരു പെണ്‍കുട്ടിയാണ് അവതരിപ്പിക്കുന്നതെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.