ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയുടെ നൂറാം ജന്മവാർഷികദിനത്തിൽ വ്യത്യസ്തമായൊരു പദ്ധതി പൂർത്തിയാക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഒരുകൂട്ടം ആളുകൾ. വർണവിവേചനത്തിനെതിരെ ജീവിതകാലം മുഴുവൻ പേരാടിയ നെൽസൺ മണ്ടേലയുടെ ചിത്രമടങ്ങിയ കൂറ്റൻ പുതപ്പ് നെയ്യാനൊരുങ്ങിയാണ് ഇവർ മാധ്യമശ്രദ്ധ കവരുന്നത്. വർണവിവേചനത്തിനെതിരെയുള്ള ഭൂമിയിലെ ഏറ്റവും വലിയ മുദ്രയായാണ് ഇത് നിർമിക്കാനൊരുങ്ങുന്നത്.
രാജ്യത്തെ തടവുപുള്ളികൾ കുറച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ പുതപ്പിെൻറ നിർമാണം തുടങ്ങിയിരുന്നു. മണ്ടേലയുടെ നൂറാം ജന്മവാർഷികദിനമായ 2018 ജൂലൈ 18ന് പുതപ്പ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. കരോലിൻ സ്െറ്റയ്ൻ ആണ് നേതൃത്വം നൽകുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വലിയ പുതപ്പായിരിക്കും ഇത്. ഏകദേശം 4500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലായിരിക്കും ഇതുണ്ടാവുക. ആകാശത്തിെൻറ അങ്ങേ അറ്റത്തുനിന്നുപോലും കാണാൻ പറ്റുന്നരീതിയിലായിരിക്കും പുതപ്പിെൻറ നിർമാണമെന്നും സ്റ്റെയ്ൻ അവകാശപ്പെട്ടു. രാജ്യത്തിലെ എല്ലാവരോടും പദ്ധതിയിൽ പങ്കാളിയാവാൻ സ്റ്റെയ്ൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.