സോൾ: ദക്ഷിണകൊറിയയിലെ മിർയാങിൽ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 41 മരണം. 40 പേർക്ക് പരിക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്.
പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. തീ അണക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേന നടത്തുകയാണ്.വൃദ്ധർക്ക് വിദ്ഗധ ചികിൽസ നൽകുന്ന സേജോങ് ആശുപത്രിയിലെ എമർജൻസി റൂമിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം 200 രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്.
തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേന തലവൻ അറിയിച്ചു. 98 പേരെ ആശുപത്രിയിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയൻ പ്രസിഡൻറ് അടിയന്തരയോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.