കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ നാടകീയമായി അട്ടിമറിച്ചതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം ആരാഞ്ഞ പാർലമെൻററി സ്പീക്കർക്ക് ഉപദേശം നൽകാൻ അറ്റോണി ജനറൽ വിസമ്മതിച്ചു. തീർത്തും അനുചിതമായതിനാലാണ് സ്പീക്കർ കരു ജയസൂര്യയുടെ ആവശ്യത്തോട് പ്രതികരിക്കാതിരുന്നതെന്ന് അറ്റോണി ജനറൽ ജയന്ത ജയസൂര്യ അറിയിച്ചു. വിക്രമസിംഗെയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയുടെ നടപടിയുടെ നിയമസാധുതയുൾപ്പെടെ അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരംേതടിയാണ് സ്പീക്കർ അറ്റോണി ജനറലിനെ സമീപിച്ചത്.
ഭരണഘടനയിൽ അറ്റോണി ജനറലിെൻറ ചുമതല മാനിക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ താങ്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് തീർത്തും അനുചിതമാണെന്നാണ് ജയന്ത സ്പീക്കർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പിന്തുണയോടെ വിക്രമസിംഗെയെ പുറത്താക്കി രാജപക്സ പ്രധാനമന്ത്രിസ്ഥാനം പിടിച്ചെടുത്തത്.
പിന്നീട് സിരിസേന നവംബർ 16 വരെ പാർലമെൻറ് മരവിപ്പിക്കുകയും ചെയ്തു. പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാൻ രാജപക്സയെ സഹായിക്കുന്നതിെൻറ ഭാഗമായിരുന്നു അത്. ചൊവ്വാഴ്ച രാജ്യത്തെ ഭരണഅട്ടിമറിയിൽ പ്രതിഷേധിച്ച് വിക്രമസിംഗെയുടെ അനുയായികളായ ആയിരങ്ങൾ കൊളംബോയിൽ റാലി നടത്തിയിരുന്നു. എതിർപ്പുകൾ അവഗണിച്ച് രാജപക്സ ബുധനാഴ്ച ഭരണനിർവഹണത്തിലേക്ക് കടന്നിരുന്നു.
2015ൽ താൻ അധികാരമൊഴിയുേമ്പാൾ ആറു ശതമാനമായിരുന്നു വളർച്ചനിരക്ക്. മൂന്നുവർഷക്കാലത്തെ വിക്രമസിംഗെയുടെ ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിച്ചുവെന്നും വളർച്ചനിരക്കിൽ മൂന്നു ശതമാനം ഇടിവുണ്ടായെന്നും രാജപക്സ ആരോപിച്ചു. അതിനിടെ െഎക്യരാഷ്്ട്രസഭയുടെ പ്രാദേശിക കോ^ഒാഡിനേറ്റർ ഹന സിംഗർ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിമാല സിരിസേനയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള പോംവഴികളെ കുറിച്ച് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.