കൊളംബോ: ശ്രീലങ്കയിൽ പടർന്നുപിടിച്ച ഡെങ്കിപ്പനി പ്രതിരോധനടപടികളുടെ ഭാഗമായി കൊതുകുനശീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സൈന്യത്തെ വിന്യസിച്ചു. രാജ്യത്ത് ഇൗ വർഷം ഡെങ്കിപ്പനി ബാധിച്ച് 215 പേരാണ് മരിച്ചത്. കൊളംബോയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മാലിന്യം കുന്നുകൂടുന്നതും മൂലം കൊതുകുകൾ വ്യാപകമായി പെരുകുകയാണ്. ഇതാണ് പനിബാധിരുടെ എണ്ണം വർധിക്കാൻ കാരണം. ഇൗ വർഷം ആറുമാസത്തിനിടെ 71,000 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞവർഷം ഇത് 55,000 ആയിരുന്നു. സൈന്യത്തിെൻറയും പൊലീസിെൻറയും പിന്തുണയോടെ ആരോഗ്യപ്രവർത്തകർ കൊതുകുകളെ നശിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 2016ൽ ശ്രീലങ്കയിൽ ഡെങ്കിപ്പനി ബാധിച്ച് 78 പേരായിരുന്നു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.