കൊളംബോ: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ ്ഥ പ്രസിഡൻറ് മൈത്രിപാല സിരിസേന നീട്ടി. സംശയം തോന്നുന്നവരെ ഏതു സാഹചര്യത്തിലും അറ സ്റ്റ് ചെയ്യാനുള്ളതടക്കമുള്ള കടുത്ത നടപടികളും തുടരും. ആക്രമണത്തോടനുബന്ധിച്ച് 10 സ്ത്രീകളുൾപ്പെടെ 100 പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഇക്കഴിഞ്ഞ മേയിൽ രാജ്യത്തെ സുരക്ഷ 99ശതമാനവും സാധാരണ നിലയിലായെന്നും ജൂൺ 22നു ശേഷം അടിയന്തരാവസ്ഥ നീട്ടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നുമാണ് സിരിസേന വിദേശ നയതന്ത്രപ്രതിനിധികളോട് പറഞ്ഞത്. സിരിസേനയുടെ മനംമാറ്റത്തിനു പിന്നിലെ കാരണത്തെ കുറിച്ച് സർക്കാർ അധികൃതരും പ്രതികരിച്ചില്ല.
ഒരുമാസത്തേക്കാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷാ പാളിച്ചക്ക് ഇടയാക്കിയതിന് ഇൻസ്പെക്ടർ ജനറൽ അടക്കം രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അതു വീണ്ടും നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.