ശ്രീലങ്കയിൽ ഫേസ്​ബുക്കും വാട്​സ്​ ആപ്പും നിരോധിച്ചു

കൊളംബോ: ശ്രീലങ്കയി​ൽ ഫേസ്​ബുക്കും വാട്​സ്​ ആപ്പും ​പോലുള്ള സമൂഹ മാധ്യമങ്ങൾ നിരോധിച്ചു. കൊളംബോയിൽ ഇൗസ ്​റ്റർ ദിനത്തിലുണ്ടായ സ്​​േഫാടന പരമ്പരക്ക്​ പിറ​െക മുസ്​ലിം വിരുദ്ധ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ്​ നട പടി. ഒരു​ ഫേസ്​ ബുക്ക്​ പോസ്​റ്റാണ്​ മുസ്​ലിം വിരുദ്ധ ആക്രമണങ്ങൾക്ക്​ വഴിവെച്ചതെന്ന റിപ്പോർട്ടിനെ തുടർന്ന ാണിത്​.

ചിലൗ ടൗണിലെ ഷോപ്പുടമയുടെ ഫേസ്​ ബുക്ക്​ പോസ്​റ്റാണ്​ കലാപത്തിലേക്ക്​ നയിച്ചത്​. തുടർന്ന്​ ചിലൗ മേഖലയി​െല മുസ്​ലിം ഉടമസ്​ഥതയിലുള്ള കടകൾക്കെതി​െര ക്രിസ്​ത്യൻ സംഘങ്ങളുടെ ആക്രമണം ഉണ്ടാവുകയായിരുന്നു.

കലാപം രൂക്ഷമായതിനെ തുടർന്ന്​ ജനങ്ങളെ പിരിച്ചു വിടാൻ ​െപാലീസ്​ ആകാശത്തേക്ക്​ വെടിവെച്ചു. എന്നാൽ ആക്രമണം സമീപത്തെ പട്ടണങ്ങളിലേക്കും വ്യാപിച്ചു. അവിടങ്ങളിലും മുസ്​ലിംകളുടെ കടകൾക്കു നേരെയാായിരുന്നു​ ആക്രമണം. തുടർന്ന്​ ചിലൗവിൽ രാത്രി പ്രഖ്യാപിച്ച നിരോധനാജ്​ഞ പിൻവലിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങൾക്കുളള വിലക്ക്​ തുടരുമെന്നും പൊലീസ്​ വ്യക്​തമാക്കി.

‘കൂടുതൽ ചിരിക്കരുത്​, ഒരു ദിവസം നിങ്ങൾ കരയേണ്ടി വരും’ എന്നായിരുന്നു കടക്കാരൻ ഫേസ്​ ബുക്കിലിട്ട കുറിപ്പ്​. ഇത്​ വരാൻ പോകുന്ന ആക്രമണത്തിൻെറ മുന്നറിയിപ്പാണെന്ന തരത്തിലാണ്​ ക്രിസ്​ത്യൻ സംഘം പ്രചരിപ്പിച്ചത്​. അതേ തുടർന്ന്​ ആളുകൾ സംഘം ചേർന്ന്​ ഇയാളുടെ കടയും മറ്റ്​ മുസ്​ലിം ഉടമസ്​ഥതയിലുളള കടകളും മുസ്​ലിം പള്ളിയും നശിപ്പിക്കുകയും ചെയ്​തു.

ഫേസ്​ ബുക്ക്​ , വാട്​സ്​ ആപ്പ്​, ഇൻസ്​റ്റഗ്രാം, മറ്റ്​ സമൂഹ മാധ്യമ ​ൈസറ്റുകൾ എന്നിവയും നിരോധിച്ചവയിൽ ​െപടുന്നു. മുസലിംകളോട്​ കൂടുതൽ പക്വതയോടെ ​െപരുമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പുരോഹിതൻമാർ അറിയിച്ചു.

ഈസ്​റ്റർ ദിനത്തിൽ മൂന്ന്​ ഹോട്ടലുകളിലും മൂന്ന്​ ചർചുകളില​ുമുണ്ടായ സ്​ഫോടന പരമ്പരയിൽ 258 പേരാണ്​ കൊല്ലപ്പെട്ടത്​.

Tags:    
News Summary - Srilanka Blocks Facebook And Whats App - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.