ചാവേറാക്രമണം; പാകിസ്​താനിൽ രണ്ട്​ സൈനികർ കൊല്ലപ്പെട്ടു

പെഷവാർ: ​പാകിസ്​താനിലെ ഹയാതാബാദ്​  മേഖലയിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ട്​ സുരക്ഷാ ഉദ്യോഗസ്​ഥർ കൊല്ല​െപ്പട്ടു. പാക്​ സുരക്ഷാ സേനയായ ഫ്രണ്ടിയർ കോൺസ്​റ്റബുലറിയുടെ രണ്ട്​ ഉദ്യോഗസ്​ഥരാണ്​ കൊല്ലപ്പെട്ടത്​. തിങ്കളാഴ്​ച രാവിലെയാണ്​ സ്​ഫോടനം നടന്നത്​. 

സ്​ഫോടനത്തിൽ നാലു പേർക്ക്​ പരിക്കേറ്റു. സുരക്ഷാ സനോംഗങ്ങൾ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വെച്ചാണ്​ ആക്രമണമുണ്ടായത്​. മരിച്ചവരിൽ രാൾ മേജർ ആണ്​. സുരക്ഷാ സേനയുടെ രണ്ട്​ അകമ്പടി വാഹനങ്ങൾ സ്​ഫോടനത്തിൽ തകർന്നു. പരിക്കേറ്റവരെ ഹയാതാബാദ്​  ആശുപത്രിയിൽ ​ പ്രവേശിപ്പിച്ചു. 

Tags:    
News Summary - suicide bomber attack in peshawr; 2 died -pakistan news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.