ഡമസ്കസ്: സിറിയയിലെ വിമതഗ്രാമമായ കിഴക്കൻ ഗൂതയിേലക്ക് യു.എൻ ദൗത്യസംഘത്തിന് സഹായം എത്തിക്കാനായില്ല. വിമതർക്കെതിരെ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ദൗത്യസംഘം സഹായം നൽകുന്നത് മാറ്റിവെച്ചതെന്ന് അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം അറിയിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുമായി വ്യാഴാഴ്ച ദൗത്യസംഘം കിഴക്കൻ ഗൂതയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
നേരത്തേ, സിറിയയിലേക്ക് സഹായമെത്തിക്കാനുള്ള ദൗത്യസംഘത്തിെൻറ നീക്കം ബശ്ശാർ സൈന്യം തടഞ്ഞിരുന്നു. രാജ്യത്ത് 30 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം യു.എൻ രക്ഷാസമിതി ബശ്ശാർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 18 മുതലാണ് കിഴക്കൻ ഗൂതയിൽ സൈന്യം ആക്രമണം ശക്തമാക്കിയത്. നിരവധി ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
റെഡ്ക്രോസ്, യു.എൻ, സിറിയൻ അറബ് റെഡ് ക്രസൻറ് എന്നീ സംഘങ്ങളാണ് സഹായമെത്തിക്കാൻ കൈകോർക്കുന്നത്. തിങ്കളാഴ്ച 46 ട്രക്കുകൾ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ, ആക്രമണം കനത്തതോടെ സംഘം ദൗത്യത്തിൽനിന്ന് പിന്മാറുകയായിരുന്നു. 2013 മുതൽ സർക്കാർ ഉപരോധത്തിൽ കഴിയുന്ന കിഴക്കൻ ഗൂതയിലെ ജനങ്ങൾ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം അനുഭവിക്കുകയാണ്.
രാസായുധം പ്രയോഗിച്ചെന്ന് സംശയം
ഡമസ്കസ്: കിഴക്കൻ ഗൂതയിൽ സൈന്യത്തിെൻറ വ്യോമാക്രമണത്തിനു ശേഷം നിരവധി പേരെ ശാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാണ്ട് 60 പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. മാരകവിഷം ഉള്ളിൽ ചെന്നതിെൻറ ലക്ഷണമാണ് രോഗികൾക്കുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മേഖലയിൽ സൈന്യം രാസായുധപ്രയോഗം നടത്തിയെന്ന സംശയത്തിന് ബലമേകുന്നതാണിത്. ചികിത്സക്കെത്തിയ 29 പേരുടെ ശരീരത്തിനുള്ളിൽ ക്ലോറിൻ വാതകത്തിെൻറ അംശം കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ആരും മരിച്ചതായി റിപ്പോർട്ടില്ല. ബുധനാഴ്ചത്തെ ആക്രമണത്തിൽ 91 സിവിലിയന്മാർ െകാല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു.
ഇതോടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 900 കവിഞ്ഞു. കിഴക്കൻ ഗൂതയിൽ നേരത്തേയും സൈന്യം രാസായുധം പ്രയോഗിച്ചതായി ആരോപണമുയർന്നിരുന്നു. എന്നാൽ, ആരോപണം റഷ്യയും ബശ്ശാർസേനയും തള്ളി. 2014നും 2015നുമിടെ സിറിയയിൽ സർക്കാർ സൈന്യം ക്ലോറിൻ വാതകം പ്രയോഗിച്ചതായി യു.എൻ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016ൽ വീണ്ടും സരീൻ വാതകവും സ്വന്തം ജനതക്കെതിരെ പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.