അഫ്​ഗാനിൽ താലിബാൻ ആക്രമണത്തിൽ 21 സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​താനിലെ വടക്കൻ മേഖലയിൽ താലിബാൻ ആക്രമണത്തിൽ 21 സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടു. ദസ്​ത്തി അറച്ചി ജില്ലയിലെ ചെക്​പോസ്​റ്റിന്​ സമീപത്തുണ്ടായ ആക്രമണത്തിലാണ്​ 13 പേർ കൊല്ലപ്പെട്ടത്​. ഞായറാഴ്​ച വൈകീട്ട്​ ആരംഭിച്ച ഏറ്റുമുട്ടൽ ഇവിടെ തിങ്കളാഴ്​ച രാവിലെ വരെ തുടർന്നു. സംഭവത്തിൽ 15 സൈനികർക്ക്​ പരിക്കേറ്റതായും പ്രവിശ്യ ഗവർണർ മുഹമ്മദ്​ യൂസുഫ്​ അയ്യൂബി അറിയിച്ചു.

തിങ്കളാഴ്​ച രാവിലെ ഖംയാബ്​ ജില്ലയിലെ ആക്രമണത്തിലാണ്​ എട്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടത്​. ദീർഘനേരം നടന്ന ഏറ്റുമുട്ടലിന്​ ശേഷം ഇൗ പ്രദേശത്തുനിന്ന്​ പൊലീസിന്​ പിന്മാറേണ്ടിവന്നു. ഏറ്റുമുട്ടലിൽ എട്ട്​ താലിബാൻ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്​. ഇരു ആക്രമണങ്ങളും താലിബാൻ ഏറ്റെടുത്തിട്ടുണ്ട്​.

Tags:    
News Summary - Taliban attack Afghan security forces, killing 21- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.