കാബൂൾ: അഫ്ഗാനിലെ കിഴക്കൻ ഗസ്നി പ്രവിശ്യയിലെ ചെക്പോയിൻറിൽ ൈസനികർക്കു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഏഴ് സൈനികരും ആറ് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയുണ്ടായ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏറ്റുമുട്ടലിൽ ആറ് താലിബാൻ ആക്രമികളെ വധിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ചെക്പോയിൻറ് പൂർണമായും തകർന്നു. കഴിഞ്ഞ ആഴ്ചകളിൽ അഫ്ഗാൻ ൈസന്യത്തിനു നേരെ താലിബാൻ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. രാജ്യത്തിെൻറ പകുതിയോളം പ്രദേശങ്ങൾ താലിബാെൻറ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്.
വിദേശ സൈന്യം രാജ്യം വിടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കാബൂളിലെ അഫ്ഗാൻ സർക്കാർ അേമരിക്കയുടെ പാവ ഭരണകൂടമാണെന്നും താലിബാൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.