ജകാർത്ത: ഇന്തോനേഷ്യയിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് ലോകത്തിനു മുന്നിൽ വെളിപ്പെട്ട ദിവസമായിരുന്നു വ്യാഴാഴ്ച. രണ്ടര കിലോമീറ്ററിലേറെ നടന്ന് വിയർത്തുകുളിച്ച് പ്രസിഡൻറ് ജോകോ വിദോദോ സൈനിക പരേഡിൽ പെങ്കടുക്കാനെത്തിയത് വാർത്തയായതോടെയാണ് സംഭവം പാട്ടായത്. ഗതാഗതക്കുരുക്കാണ് പ്രസിഡൻറിന് വില്ലനായത്.
കത്തുന്ന ചൂടിെൻറ അകമ്പടിയോടെയായിരുന്നു വാഹനമുപേക്ഷിച്ച് പ്രസിഡൻറിെൻറ നടപ്പ്. ലോകമാധ്യമങ്ങൾ ചിത്രം സഹിതം ഇത് പ്രാധാന്യത്തോടെ വാർത്തയുമാക്കി. ഇന്തോനേഷ്യൻ സൈന്യത്തിെൻറ 72ാം സ്ഥാപക ദിനാഘോഷത്തിെൻറ ഭാഗമായാണ് പരേഡ് സംഘടിപ്പിച്ചത്. ജകാർത്തയിലെ പ്രസിഡൻറിെൻറ കൊട്ടാരത്തിൽനിന്നു രണ്ടരമണിക്കൂർ സഞ്ചരിക്കാൻ ദൂരമുള്ള സിലിഗോൺ തുറമുഖ നഗരത്തിലാണ് പരേഡ് നടന്നത്.
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ പ്രസിഡൻറ് 30 മിനിറ്റോളം കാത്തുനിന്ന ശേഷമാണ് വാഹനത്തിന് പുറത്തിറങ്ങിയത്. കുരുക്കിൽപെട്ട ദേശീയ പൊലീസ് മേധാവി ടികോ കർണാവിയനും പ്രസിഡൻറിനൊപ്പം ചേർന്നു. സേനാവ്യൂഹങ്ങൾക്കൊപ്പം പ്രസിഡൻറ് നടക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.