ധാക്ക: മ്യാന്മറിൽനിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യകളെ കാണാൻ തുർക്കി പ്രഥമ വനിത ബംഗ്ലാദേശിലെത്തി. വിദേശകാര്യമന്ത്രി കാവുസൊഗ്ലുവിനൊപ്പം തുർക്കിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് അമീന ഉർദുഗാൻ ബംഗ്ലാദേശിലെത്തിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയെയും അമീന സന്ദശിക്കും. അഭയാർഥിക്യാമ്പിലെത്തുന്ന അവർ സ്ഥിതിഗതികൾ വിലയിരുത്തും. അവരുടെ സഹായത്തിന് കഴിയുന്നതെന്തും നൽകുമെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു.
ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുഹമ്മദ് ശഹ്രിയാർ ആലം വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. മ്യാന്മറിലെ സൈനിക കൂട്ടക്കുരുതിയിൽ രക്ഷതേടി ബംഗ്ലാദേശിലേക്കാണ് റോഹിങ്ക്യകളുടെ ഒഴുക്ക്. ഇതിനകം രണ്ടുലക്ഷത്തോളം പേർ ഇവിടെയെത്തിയതായാണ് ഒൗദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.