ഡമസ്കസ്: തുടർച്ചയായ മൂന്നാംദിവസവും വടക്കുകിഴക്കൻ സിറിയയിലെ കുർദുകൾക്കു നേരെ തുർക്കി ആക്രമണം ശക്തമാക്കിയതോടെ ആയിരങ്ങളുടെ കൂട്ടപ്പലായനം. 70,000ത്തോളം ആളുകളാണ് പലായനം ചെയ്തത്. കുടുതലും ഹസാഖ, റഖ പ്രവിശ്യകളിൽനിന്നാണ് ആളുകൾ ഒഴിഞ്ഞുപോകുന്നത്. ആക്രമണത്തിൽ 342 കുർദിഷ് പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സിറിയ-തുർക്കി അതിർത്തിയിൽനിന്ന് കുർദിഷ് സേനയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തുർക്കി ആക്രമണം ശക്തമാക്കിയത്. ഇവിടത്തെ ആരോഗ്യകേന്ദ്രങ്ങളെല്ലാം തുർക്കി സൈനികർ ഇടപെട്ട് പൂട്ടിയിരിക്കയാണ്.
ഐ.എസിനെതിരായ പോരാട്ടത്തിൽ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ(എസ്.ഡി.എഫ്) സഹായിക്കുന്ന യു.എസ് സൈനികരെ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം. എസ്.ഡി.എഫിെൻറ തിരിച്ചടിയിൽ തുർക്കിക്കും ആളപായമുണ്ട്. അതിനിടെ, തുർക്കിയുടെ ഇടപെടൽ മേഖലയിൽ ഐ.എസ് ഭീകരർക്ക് തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പു നൽകി. കുർദ് സേന പിടികൂടി തടങ്കലിലാക്കിയ ആയിരക്കണക്കിന് ഐ.എസ് ഭീകരർ ഇപ്പോൾ പലായനം ചെയ്തിരിക്കയാണ്.
തുർക്കി പിൻവാങ്ങുേമ്പാൾ അവർ തിരിച്ചെത്താനാണ് സാധ്യത. ഉർദുഗാെൻറ നേതൃത്വത്തിെല സൈനിക നീക്കം മേഖലയിൽ കൂടുതൽ അഭയാർഥികളെ സൃഷ്ടിക്കാൻ കാരണമാകുമെന്ന് കാണിച്ച് യൂറോപ്യൻ യൂനിയനും രംഗത്തെത്തി. തുർക്കി സംയമനം പാലിക്കണമെന്ന് നാറ്റോ മേധാവി ജനറൽ െജൻസ് സ്റ്റോൾട്ടൻബർഗ് ആവശ്യപ്പെട്ടു. ആക്രമണം നിർത്താൻ തയാറായില്ലെങ്കിൽ തുർക്കിക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസും ഫ്രാൻസും അറിയിച്ചു. യു.എൻ രക്ഷാസമിതിയും ആക്രമണത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.