മനില: മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീൻസിലെത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ രാജ്യത്ത് 12 പേർക്ക് ജീവൻ നഷ്ടമായി. കാറ്റിനെ തുടർന്ന് കനത്ത മഴയാണ് ഫിലിപ്പീൻസിൽ പെയ്യുന്നത്. ചുഴലിക്കാറ്റ് ഹോങ്േങ്കാങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഉരുൾപൊട്ടലിലും വീടുകൾ തകർന്നുമാണ് കൂടുതൽ പേർ മരിച്ചത്. പലരും വീട് വിട്ട് പുറത്ത് പോകാത്തത് ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചുവെന്ന് പ്രസിഡൻറിെൻറ ഉപദേശകൻ ഫ്രാൻസിസ് ടോലേേൻാ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്ന് ആറ് പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീൻസിൽ സമീപകാലത്ത് ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് മാംഗ്ഖൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.