യുനൈറ്റഡ് നേഷൻസ്: ഫലസ്തീനിെൻറ ചില ഭാഗങ്ങൾ കൂടി ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. യുഎൻ സുരക്ഷ കൗൺസിലിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ ജൂലൈ ഒന്നു മുതൽ പിടിച്ചെടുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹുവിെൻറ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇൗ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമായിരിക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. പുതിയ ചർച്ചകൾക്കും ദ്വിരാഷ്ട്ര പരിഹാര നിർദേശങ്ങൾക്കും വിഘാതം സൃഷ്ടിക്കും. ഫലസ്തീനികൾക്കും ഇസ്രയേലികൾക്കും സർവോപരി ഇൗ മേഖലയ്ക്കും ഇത് വൻ ദുരന്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതി ഫലസ്തീൻ നേതൃത്വം കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു. തുല്യ അളവിൽ ഭൂമി കൈകമാറ്റമടക്കമുള്ള അതിർത്തി പരിഷ്കരണ സാധ്യതയും ഇൗ നിർദേശത്തിൽ മുന്നോട്ടുവെച്ചിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിെൻറ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് പച്ചക്കൊടി കാണിച്ചിരുന്നു. നിയമവിരുദ്ധ ജൂത കുടിയേറ്റകേന്ദ്രങ്ങളും ജോർദാൻ താഴ്വരയും ഉൾപ്പെടെ ഇസ്രായേലിെൻറ ഭാഗമാക്കാനാണ് നീക്കം. ഇൗ വിവാദ പദ്ധതിക്ക് മറുപടിയുമായാണ് ഫലസ്തീൻ രംഗത്തുവന്നത്.
ഫലസ്തീനിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിെൻറ വ്യാപ്തി വ്യക്തമാക്കുന്ന ഭൂപടവുമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് [ഫയൽ ചിത്രം: എ.എഫ്.പി]
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.