കുന്ദുസില്‍ താലിബാനെതിരെ ആക്രമണം; 33 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി നാറ്റോ സ്ഥിരീകരിച്ചു

കാബൂള്‍: കഴിഞ്ഞ വര്‍ഷം കുന്ദുസില്‍ താലിബാനെതിരെ യു.എസ്-അഫ്ഗാന്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 33 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി നാറ്റോ സേന സ്ഥിരീകരിച്ചു. സ്വയം പ്രതിരോധത്തിന്‍െറ ഭാഗമായി നടത്തിയ ആക്രമണത്തിലാണ് ഇത്രയും ആളപായമുണ്ടായത്. 15 വര്‍ഷം നീണ്ട നാറ്റോ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസത്തിനിടെ ഇത്രയും പേര്‍ കൊല്ലപ്പെടുന്നത്. നവംബര്‍ മൂന്നിന് വടക്കന്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. സിവിലിയന്മാരുടെ വീടുകളില്‍ ഒളിച്ചിരുന്ന താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇരുസേനയിലെയും സൈനികരും കൊല്ലപ്പെട്ടു.സിവിലിയന്മാരുടെ മരണത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. 

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹവുമായി അവരുടെ ബന്ധുക്കള്‍ കുന്ദുസിലെ തെരുവുകളില്‍ പ്രതിഷേധം നടത്തി. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വയംപ്രതിരോധത്തിനായുള്ള പോരാട്ടത്തില്‍ നിരപരാധികള്‍ മരിച്ചതില്‍ യു.എസ് സേനാ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നികോള്‍സന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് യു.എന്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസാവസാനം പുറത്തുവിടുമെന്നാണ് കരുതുന്നത്. സിവിലിയന്മാരുടെ മരണം ന്യായീകരിക്കാനാവില്ളെന്നു യു.എന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. നാറ്റോ സേനയുടെ പിന്തുണയോടെ പോരാട്ടം തുടരുന്നതിനിടയിലാണ് 2016 ഒക്ടോബറില്‍ താലിബാന്‍ വീണ്ടും കുന്ദുസ് പിടിച്ചെടുത്തത്. 
 

Tags:    
News Summary - US Confirms Airstrike Killed 33 Afghan Civilians in Kunduz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.