ജറൂസലേം: ഇസ്രായേലിലെ യു.എസ് എംബസി ഇൗ മാസം 14ന് തെൽ അവീവിൽനിന്ന് ജറൂസലേമിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി ജറൂസലേം തെരുവുകളിൽ എംബസിയിലേക്കുള്ള വഴികാണിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചു. എംബസി മാറ്റത്തിനുള്ള മറ്റു ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോകത്തിെൻറ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടി പ്രഖ്യാപിച്ചത്. ഒൗദ്യോഗികമായി എംബസി മാറുന്നതോടെ ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്ന നടപടിയാകുമത്. എംബസി ജറൂസലേമിലേക്ക് മാറ്റുന്ന ആദ്യ രാജ്യമാണ് യു.എസ്.
കിഴക്കൻ ജറൂസലേമിലെ യു.എസ് കോൺസുലേറ്റിന് സമീപത്താണ് കഴിഞ്ഞ ദിവസം തൊഴിലാളികൾ സൂചന ബോർഡുകൾ സ്ഥാപിച്ചത്. അതിനിടെ, എംബസി മാറ്റത്തിെൻറ ഭാഗമായി നടക്കുന്ന ചടങ്ങുകൾ ബഹിഷ്കരിക്കാൻ വിവിധ ഫലസ്തീൻ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ വൻ പ്രതിഷേധം മുന്നിൽ കണ്ട് ഇസ്രായേൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2016ൽ യു.എസ് തെരഞ്ഞെടുപ്പ് കാമ്പയിൻ കാലത്ത് ട്രംപ് പ്രഖ്യാപിച്ചതാണ് ജറൂസലേമിലേക്കുള്ള എംബസി മാറ്റം. ഡിസംബറിൽ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം യു.എൻ അടക്കമുള്ള അന്തരാഷ്ട്ര സംഘടനകൾ യു.എസ് നിലപാടിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഫലസ്തീനിലും വിവിധ രാജ്യങ്ങളിലും ശക്തമായ പ്രതിഷേധവുമുണ്ടായി. എന്നാൽ, തീരുമാനവുമായി യു.എസ് മുന്നോട്ടുപോവുകയായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിെൻറ ഭാവി തലസ്ഥാനമായി പരിഗണിക്കപ്പെടുന്നത് ജറൂസലേമാണ്. 1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിലാണ് ഇസ്രായേൽ ഇൗ പ്രദേശം പിടിച്ചെടുത്തത്. എന്നാൽ, പ്രദേശം ഇസ്രായേലിെൻറ ഭാഗമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.