ചൈനക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ന്യൂയോർക്ക്​: മൂന്നരലക്ഷത്തിലേറെ ആളുകളെ ബാധിച്ച കോവിഡ്​-19​​​െൻറ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ 20 ട്രില്യൺ ഡോളർ നഷ്​ടപരിഹാരമാവശ്യപ്പെട്ട്​ പരാതി നൽകി അമേരിക്കൻ അഭിഭാഷകൻ. ലാരി ക്ലെമാൻ എന്ന അഭിഭാഷകനും അദ്ദേഹത്തി​​​െൻറ കമ്പനിയായ ഫ്രീഡം വാച്ച്​ ആൻഡ്​ ബുസ്​ ഫോ​ട്ടോസുമാണ്​ യു.എസ്​ ഡിസ്​ട്രിക്ട്​​ കോടതിയിൽ പരാതി നൽകിയത്​. കോവിഡ്​ ചൈനയുടെ ജൈവായുധമാണെന്നാണ്​ പരാതിയിൽ ആരോപിക്കുന്നത്​. ​ലോകംമുഴുവൻ ​ൈവറസ്​ പടർത്തിയതുവഴി ചൈന അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ചതായും ആരോപിക്കുന്നു.
കോവിഡ്​ സ്ഥിരീകരിക്കുന്നതും വ്യാപിക്കുന്നതും ചൈന മറച്ചുവെച്ചുവെന്ന്​ നിരവധി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.
Tags:    
News Summary - US Lawyer Files $20 Trillion Lawsuit Against China For Coronavirus Outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.