ബെയ്ജിങ്: ദക്ഷിണ ചൈന കടലിൽ ചൈന അവകാശ വാദമുന്നയിക്കുന്ന ദ്വീപുകൾക്ക് സമീപം യു.എസ് യുദ്ധക്കപ്പലുകളെത്തിയതിനെ ചൊല്ലി സംഘർഷം.
പാരസെൽ ദ്വീപുകൾക്കു 12 നോട്ടിക്കൽ ൈമൽ ദൂരത്ത് യു.എസ് യുദ്ധക്കപ്പലുകളായ ഹിഗിൻസ്, ആൻറിടാം എന്നിവയാണ് നിരീക്ഷണ സഞ്ചാരം നടത്തിയത്. ട്രീ, ലിങ്കൺ, ട്രിറ്റൺ, വൂഡി ദ്വീപുകളിൽ ഇരു കപ്പലുകളും ഞായറാഴ്ച വിശദ പരിശോധന നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര പാതയാണെന്നും ഇവിടെ എല്ലാ കപ്പലുകൾക്കും യഥേഷ്ടം സഞ്ചരിക്കാൻ അവസരമുണ്ടെന്നുമാണ് യു.എസ് ഭാഷ്യം. എന്നാൽ, രാജ്യത്തിെൻറ നാവിക അതിരുകളിലെ കടന്നുകയറ്റമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
യു.എസ് കപ്പലുകളെത്തിയ വൂഡി ദ്വീപിൽ അടുത്തിടെ ചൈന ആണവ ശേഷിയുള്ള ബോംബറുകൾ ഇറക്കിയിരുന്നു. റഡാർ സ്ഥാപിച്ചും വിമാനമിറങ്ങാൻ സൗകര്യമൊരുക്കിയും സമീപ ദ്വീപുകളിൽ ചൈന നിയന്ത്രണം ശക്തമാക്കിയതിനെതിരെ യു.എസ് ശക്തമായി പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യുദ്ധക്കപ്പലുകളെത്തിയത്. ഇത് പതിവുയാത്ര മാത്രമാണെന്നും സംഘർഷത്തിന് ശ്രമമില്ലെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.