തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർ ക്കുമെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി യു.എസ്. യു.എസ് ഡ്രോൺ വെടിവെച്ചുവീഴ്ത ്തിയതിെൻറ പൂർണ ഉത്തരവാദിത്തം ഖാംനഇക്കാണെന്നു പറഞ്ഞാണ് യു.എസ് പ്രസിഡൻറ് ഡോണ ൾഡ് ട്രംപ് സാമ്പത്തിക ഉപരോധത്തിന് ഉത്തരവിട്ടത്.
പരമോന്നത നേതാവിനും ഉന്നത ഉദ്യോഗസ്ഥർക്കും ഉപരോധം ചുമത്തിയതോടെ യു.എസുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള നയതന്ത്രപാത എന്നേക്കുമായി അടഞ്ഞതായി ഇറാൻ പ്രതികരിച്ചു. ഖാംനഇയെയും ഉന്നത ഉദ്യോഗസ്ഥരെയും യു.എസ് അധികാരപരിധിയിലെ ധനകാര്യ ബന്ധങ്ങളിൽനിന്നു വിലക്കുന്നതാണ് ഉപരോധം. ഇറാനുമേൽ സമ്മർദം തുടരും. വിദേശകാര്യ മന്ത്രി ജാദേവ് ശരീഫിനും ഉപരോധം ചുമത്തുമെന്ന് വ്യക്തമാക്കിയ ട്രംപ് ഇറാനെ ആണവായുധം നിർമിക്കൻ അനുവദിക്കില്ലെന്നും പറഞ്ഞു.
ഉപരോധത്തോടെ കോടിക്കണക്കിന് ഡോളർ ആസ്തികളാണ് മരവിപ്പിക്കപ്പെടുന്നതെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനകം തന്നെ ഉപരോധം നേരിടുന്ന ഒരു രാജ്യത്ത് പുതിയ ഉപരോധങ്ങളുടെ സ്വാധീനം പരിമിതമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇസ്ലാമിക് റെവലൂഷനറി ഗാർഡ്സ് കോർപ്സിെൻറ (ഐ.ആർ.ജി.സി) ഭാഗമായ നാവികസേന, വ്യോമസേന, കരസേന എന്നിവയിലെ എട്ട് മുതിർന്ന കമാൻഡർമാരെയും ലക്ഷ്യമിടുന്നതായി യു.എസ് പ്രസ്താവനയിൽ പറയുന്നു.
ഇറാൻ നയതന്ത്രത്തിന് നേതൃത്വം നല്കുന്ന ശരീഫാണ് 2015ലെ ആണവകരാർ ചർച്ചക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇറാനുമായി അനുരഞ്ജന ചർച്ചക്കുള്ള പാത തുറന്നിട്ടിരിക്കയാണെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ അറിയിച്ചു. ഇറാൻ ആണവായുധവും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിക്കില്ലെന്ന് യു.എസിന് ഉറപ്പുലഭിക്കണം. അതുപോലെ അന്താരാഷ്ട്ര ഭീകരവാദത്തിനു സഹായം നൽകുന്നതും അവസാനിപ്പിക്കണമെന്നും ബോൾട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.