ബെയ്ജിങ്: ചൈനയെ പ്രകോപിപ്പിച്ച് ദക്ഷിണ ചൈന കടലിലെ തർക്കദ്വീപിനു സമീപത്തുകൂട ി യു.എസ് നാവികക്കപ്പലുകൾ. ദിവസങ്ങൾക്കു മുമ്പ് രണ്ടുതവണ കപ്പലുകൾ കടന്നുപോയതാ യി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഡോണൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റശേഷം യു.എസ് ഇത്തരത്തിൽ നിരവധിതവണ പ്രേകാപനനീക്കങ്ങൾ നടത്തിയിട്ടുണ്ട്.
ഹോങ്കോങ്, തായ്വാൻ, തീരുവ വർധനവ് തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പ്രകോപനനടപടി. ദക്ഷിണ ചൈന കടലിൽ ഇടപെടരുതെന്ന് നിരവധി തവണ യു.എസിന് ചൈന മുന്നറിയിപ്പു നൽകിയതാണ്.
ദക്ഷിണചൈന കടലും തർക്കദ്വീപും സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.