മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ താൽ അഗ്നിപർവതത്തിൽ നിന്ന് ലാവ പ്രവാഹം. തിങ്കളാഴ്ചയാണ് ലാവ പ്രവാഹ ം തുടങ്ങിയത്. ഇതേതുടർന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മനിലയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദ ാക്കി.
ഏകദേശം 8000 പേരെ 38 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. അഗ്നിപർവതത്തിെൻറ പുക മൂലം ചില ഗ്രാമങ്ങളിലുള്ളവർക്ക് ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ സാധിച്ചിട്ടില്ല. ഇവർക്ക് വാഹനം സൗകര്യം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിലർ കൃഷിയടിവും വീടും വിട്ട് ക്യാമ്പുകളിലേക്ക് മാറാൻ തയാറാവുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തെ സജീവമായ ഏറ്റവും ചെറിയ അഗ്നിപർവതങ്ങളിലൊന്നാണ് ഫിലിപ്പീൻസിലെ താൽ. രാജ്യതലസ്ഥാനത്ത് നിന്ന് 70 കിലോ മീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.