ബെയ്ജിങ്: അനുമതിയില്ലാതെ ദക്ഷിണ ചൈനക്കടലിൽ യു.എസ് യുദ്ധക്കപ്പൽ പ്രവേശിച്ചതിൽ ചൈനയുടെ മുന്നറിയിപ്പ്. രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി. ദക്ഷിണ ചൈനക്കടലിലെ ഹുയാങ്യാൻ എന്ന ദ്വീപിന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ അമേരിക്കൻ കപ്പലായ യു.എസ്.എസ് ഹോപ്പർ സഞ്ചരിച്ചതായാണ് ആരോപണം.
ഹുയാങ്യാൻ ചൈനയും ഫിലിപ്പീൻസും തമ്മിൽ അവകാശത്തർക്കമുള്ള ദ്വീപാണ്. ഇവിടെ സഞ്ചരിക്കണമെങ്കിൽ തങ്ങളുടെ അനുവാദം വേണമെന്നാണ് ചൈനയുടെ വാദം. ഇത് ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് യു.എസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ചൈനീസ് നാവികസേന ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിച്ചതായും കപ്പലിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും വിദേശകാര്യ വക്താവ് ലൂ കാങ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുടെ പരമാധികാരത്തെയും സുരക്ഷ താൽപര്യങ്ങളെയും യു.എസ് കപ്പൽ ലംഘിച്ചിരിക്കയാണ്. ഇവിടെയുള്ള ചൈനയുടെ കപ്പലുകൾക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ഭീഷണിയാണിത്. അന്താരാഷ്ട്ര ബന്ധത്തിെൻറ അടിസ്ഥാന തത്ത്വത്തിെൻറ ലംഘനവുമാണ്. ചൈന ഇക്കാര്യത്തിൽ അസംതൃപ്തിയിലാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ ചൈനക്കടലിലെ വിവിധ ദ്വീപുകളുടെയും പ്രദേശങ്ങളുടെയും കാര്യത്തിൽ ചൈനയും വിവിധ രാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്. ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തായ്വാൻ എന്നീ രാജ്യങ്ങൾക്കും ഇൗ പ്രദേശത്ത് അവകാശവാദമുണ്ട്. എന്നാൽ, ഇത് പരിഗണിക്കാതെ ചൈന സുരക്ഷ സജ്ജീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ധാരാളം ചരക്കുനീക്കം നടക്കുന്ന പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാവുന്നത് തടയൽ യു.എസ് നയമാണ്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്തർക്കം നേരത്തെയുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.