ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 3,07,627; മരണം 13,050

ബെയ്​ജിങ്​: ആഗോളതലത്തിൽ പടർന്നുപിടിച്ച മഹാമാരി ബാധിച്ചവരുടെ എണ്ണം 3,07,627 ആയി. 13,050 പേരാണ്​ ഇതുവരെ മരിച്ചത്​. 95,797 പേർ രോഗവിമുക്തരായി. 188 രാജ്യങ്ങളിൽ ഇതുവരെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. 53,578 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. 700ൽ അധികം പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത്​. 4825 പേർ ഇതുവരെ ഇറ്റലിയിൽ മരിച്ചു. ആറായിരത്തിലധികം പേർക്കാണ്​ കഴിഞ്ഞദിവസം പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​.

അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്​. 26,686​ പേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. 340 പേർ ഇവിടെ മരിച്ചു.

സ്​പെയിനിലും ജർമനിയിലും ഫ്രാൻസിലും സ്വിറ്റ്​സർലൻഡിലും യു.കെയിലും ആയിരത്തിൽ അധികംപേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - World Covid 19 Total Death -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.