കാഠ്മണ്ഡു: ‘സ്വിസ് മെഷീൻ’ എന്നറിയപ്പെടുന്ന പ്രമുഖ സ്വിറ്റ്സർലൻഡ് പർവതാരോഹകൻ യുലി സ്െറ്റക് (40) എവറസ്റ്റ് പർവതം കയറുന്നതിനിടെ മരിച്ചതായി നേപ്പാൾ ടൂറിസം അധികൃതർ പറഞ്ഞു. പുതിയ പാതയിലൂടെ ഒക്സിജനില്ലാതെ പർവതം കയറാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ അപകടത്തിലാണ് സ്റ്റെക് മരിച്ചത്.ക്യാമ്പ് രണ്ടിന് സമീപം തനിച്ച് പർവതം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കാൽ വഴുതി വീണതാകാമെന്നാണ് കരുതുന്നത്.
സ്റ്റെക്കിെൻറ മൃതദേഹം പർവതത്തിൽനിന്ന് തിരികെയെത്തിച്ചിട്ടുണ്ട്. ബേസ്ക്യാമ്പിൽ നിന്ന് 7,000 മീറ്റർ ഉയരത്തിൽ കയറി തിരിച്ചെത്തിയതായി അദ്ദേഹം ബുധനാഴ്ച ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
നിരവധി അവാർഡുകൾ ലഭിച്ചിട്ടുള്ള സ്റ്റെക്കിെൻറ പർവതാരോഹണത്തിലെ വേഗത പ്രശസ്തമായിരുന്നു. 2012ൽ അദ്ദേഹം ഒക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയിരുന്നു. 2015ൽ 4,000 മീറ്റർ ഉയരത്തിലുള്ള ആൽപ്സ് പർവതനിരയിലെ 82 പർവതങ്ങളും 62 ദിവസത്തിനകം കയറി റെക്കോഡ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.