സൻആ: ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന യമനിൽ അഞ്ചുവയസ്സിനു താഴെ പ്രായമുള്ള 85,000 കു ട്ടികൾ പട്ടിണികിടന്ന് മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂടുതൽ ജീവനുകൾ നഷ്ടമാവാതിരിക്കാൻ രാജ്യത്ത് എത്രയും പെെട്ടന്ന് വെടിനിർത്തൽ നടപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
രാജ്യത്തെ 1.4 കോടി ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്തിെൻറ ആകെ ജനസംഖ്യയുടെ പകുതിവരുമിത്. മൂന്നുവർഷമായി ആഭ്യന്തരയുദ്ധത്തിെൻറ കെടുതികൾ അനുഭവിക്കുന്ന യമനിൽ ശാശ്വത വെടിനിർത്തലിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. യുദ്ധത്തിൽ 6800 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നും 10,700 പേർക്ക് പരിക്കേറ്റെന്നുമാണ് യു.എൻ കണക്ക്. 2.2 ആളുകൾ മാനുഷിക സഹായം കാത്തുകഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.