ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക കേന്ദ്രത്തിന് സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 പേർക്ക് പരിക്കേറ്റു.
മോപ്തി മേഖലയിലെ സവാരെ നഗരത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. പ്രദേശത്തെ വിമാനത്താവളവും സൈനിക കേന്ദ്രവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായത് സാധാരണ പൗരന്മാർക്കാണ്.
സ്ഫോടനത്തിൽ നിരവധി വീടുകളും ഒരു പെട്രോൾ ബങ്കും തകർന്നതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മാലിയൻ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.