representational image

താലിബാൻ ആക്റ്റിങ് ഗവർണറുടെ സംസ്കാരത്തിനിടെ അഫ്ഗാനിൽ സ്ഫോടനം; 15 മരണം

കാബൂൾ: താലിബാൻ ആക്റ്റിങ് ഗവർണറുടെ സംസ്കാരത്തിനിടെ അഫ്ഗാനിസ്താനിൽ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബദഖ്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ നബവി മുസ് ലിം പള്ളിയിലാണ് സ്ഫോടനം നടന്നത്.

ബദഖ്ഷാനിലെ വാർത്താവിനിമയ സാംസ്കാരിക വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മസൂദിൻ അഹ്മദിയുടെ സംസ്കാരം ചടങ്ങുകൾക്കിടെയായിരുന്നു സ്ഫോടനം. ഫൈസാബാദിലെ ഹെസാ ഇ അവൽ മേഖലയിലാണ് പള്ളി സ്ഥിതി ചെയ്തിരുന്നത്.

സംഭവത്തെ അഫ്ഗാൻ മുൻ പ്രസിഡന്‍റ് ഹമീദ് കർസായി ശക്തമായി അപലപിച്ചു.

ചൊവ്വാഴ്ച ബോംബ് ആക്രമണത്തിൽ ബദഖ്ഷാൻ ഡെപ്യൂട്ടി ഗവർണർ നിസാർ അഹ്മദ് അഹ്മദിയും ഡ്രൈവരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

Tags:    
News Summary - At least 15 killed, 50 injured in blast near Taliban deputy governor's funeral in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.