യുക്രെയ്ൻ നഗരത്തിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു

കിയവ്: യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്‍റിനിവ്കയിൽ തിരക്കേറിയ മാർക്കറ്റിലുണ്ടായ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടും. നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ ചെകുത്താന്മാർക്കെതിരെ ഏതുവിധേനയും പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റഷ്യൻ എസ്-300 മിസൈലാണ് മാർക്കറ്റിൽ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.


അതിനിടെ, യുക്രെയ്നെ റഷ്യൻ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു. യുക്രെയ്നിലെ ഓരോ സെന്‍റിമീറ്ററിൽ നിന്നും റഷ്യയെ തുരത്തും. അതിനായി സാധ്യമായതും അസാധ്യമായതുമെല്ലാം ചെയ്യും -പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കിയാണ് സെലൻസ്കി റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Tags:    
News Summary - At least 16 dead after Russian missile hits center of town in Donetsk region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.