വാഷിങ്ടൺ: വടക്കുകിഴക്കൻ അമേരിക്കൻ സംസ്ഥാനമായ മെയ്നെയിലെ ലൂയിസ്റ്റണിലുണ്ടായ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലൂയിസ്റ്റണിലെ സ്കീമെൻഗീസ് ബാർ ആൻഡ് ഗ്രിൽ റസ്റ്റാറന്റിലും സ്പെയർടൈം റിക്രിയേഷൻ എന്ന ബൗളിങ് വിനോദകേന്ദ്രത്തിലും ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് വെടിവെപ്പുണ്ടായത്.
റോബർട്ട് കാർഡ് എന്ന 40കാരനാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടക്കൊല നടത്തിയശേഷം ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. സൈന്യത്തിന്റെ റിസർവ് യൂനിറ്റിൽ തോക്കുപരിശീലകനായിരുന്ന ഇയാൾ ഈ വർഷം രണ്ടാഴ്ചയോളം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
വെടിവെപ്പിനെത്തുടർന്ന്, 38,000 പേർ അധിവസിക്കുന്ന ചെറുനഗരമായ ലൂയിസ്റ്റണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു. ജനങ്ങളോട് വീടുകളിൽതന്നെ കഴിയാനും അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.