അസ്താന: കസാഖ്സ്താനിൽ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 28 തൊഴിലാളികൾ മരിച്ചു. 20 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപാദക ബഹുരാഷ്ട്ര കമ്പനിയായ ആർസലർ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമായതെന്നാണ് റിപ്പോർട്ട്. ആഗസ്റ്റിൽ ഇതേ ഖനിയിലുണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചിരുന്നു. ആർസലർ മിത്തലുമായുള്ള നിക്ഷേപ പങ്കാളിത്തം അവസാനിപ്പിച്ചതായി കസാഖ് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് അറിയിച്ചു. ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.