ഗസ്സ യു.എൻ അഭയാർഥി ക്യാമ്പിലെ സ്കൂളിൽ ഇസ്രായേൽ ആക്രമണം: 6 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: ഇസ്രായേൽ യുദ്ധക്കുറ്റം തുടരുന്ന ഗസ്സയിൽ ഐക്യ രാഷ്ട്രസഭ നടത്തുന്ന അഭയാർഥി ക്യാമ്പിന് നേ​രെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഫലസ്തീൻ അഭയാർത്ഥികൾക്കായി യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ഗസ്സ മുനമ്പിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിലെ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആറ് പേർ കൊല്ലപ്പെട്ടതായി യു.എൻ അഭയാർഥി ഏജൻസി സ്ഥിരീകരിച്ചു.


കുറഞ്ഞത് 4,000 ആളുകളെങ്കിലും അഭയം പ്രാപിച്ച സ്കൂളിന് നേ​രെയാണ് ആക്രമണം നടന്ന​തെന്ന് യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - At least 6 Palestinians killed in Israeli strike on UNRWA school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.