നൈജീരിയയിൽ ബോട്ടപകടത്തിൽ 60 മരണം

മൈദുഗുരി: നൈജീരിയയിലെ വടക്കൻ നൈജർ സ്റ്റേറ്റിൽ മതപരമായ ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും  അടക്കമുള്ളവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 60 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയിൽ ചൊവ്വാഴ്ച രാത്രി 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.

160 ഓളം പേരെ രക്ഷപ്പെടുത്തിയതായി മോക്‌വ ലോക്കൽ ഗവൺമെന്‍റ് ഏരിയ ചെയർമാൻ ജിബ്രീൽ അബ്ദുല്ലാഹി മുരേഗി പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽനിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് മുങ്ങിയതി​ന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നൈജീരിയൻ ജലപാതകളിലെ ഭൂരിഭാഗം ബോട്ടപകടങ്ങൾക്കും കാരണം തിരക്കും മോശം അറ്റകുറ്റപ്പണികളുമാണ്.

Tags:    
News Summary - At least 60 dead in Nigeria boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.