പെഷവാർ: പാകിസ്താനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഡിർ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
മദ്രസയിൽ ഖുറാൻ ക്ലാസ് നടക്കുേമ്പാഴാണ് സംഭവം. മദ്രസയിലേക്ക് എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു. 20 മുതൽ 25 വയസ് വരെ പ്രായമുള്ള വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിപക്ഷവുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് അധ്യാപകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
അഞ്ച് കിലോ ഗ്രാം സ്ഫോട വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കുകയാണ്. ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് സീനിയർ സുപ്രണ്ട് മൻസൂർ അമാൻ പറഞ്ഞു. പരിക്കേറ്റവർക്ക് ഉടൻ വിദഗ്ധ ചികിൽസ ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.