അറ്റ്‌ലാൻറാ: അറ്റ്‌ലാൻറാ മേയര്‍ കീഷാ ലാന്‍സിനും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു. കീഷാ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ കോവിഡ് ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ച മുന്‍പ് പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭര്‍ത്താവ് കൂടുതല്‍ സമയം ഉറങ്ങുന്നത് കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.
പോസിറ്റീവാണെന്നുള്ള റിസൾട്ട് കണ്ടെത്തിയത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. എങ്ങനെയാണ് വൈറസ് തങ്ങളില്‍ എത്തിയതെന്ന് അറിയില്ല. കഴിഞ്ഞ വാരാന്ത്യം എട്ടു വയസ്സായ കുട്ടി വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നെന്നും കുട്ടിയുടെ മാതാപിതാക്കളായും മറ്റു ചിലരുമായും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അതാകാം വൈറസ് ബാധിതയ്ക്കു കാരണമെന്നു കരുതുന്നതായും മേയര്‍ പറഞ്ഞു.
അടുത്ത രണ്ടാഴ്ച ക്വാറൻറീനിൽ കഴിയാനാണ് തീരുമാനം. കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അറ്റ്‌ലാൻറായിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തയായ നേതാവ് കീഷാ, ജോ ബൈഡൻറെ വൈസ് പ്രസിഡൻറ് ഷോര്‍ട്ട് ലിസ്റ്റില്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.