ആസ്‌ട്രേലിയയില്‍ 16-17 പ്രായക്കാർക്ക് ബൂസ്റ്റർ ഡോസ് നൽകും

സിഡ്നി: ആസ്ട്രേലിയയിൽ 16-17 പ്രായമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഡ്രഗ് കൺട്രോളർ അനുമതി നൽകി. ബൂസ്റ്റർ ഡോസായി ഫൈസർ വാകസിനാണ് നൽകുക. യു.എസ്.എ, ഇസ്രയേല്‍, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലെ 16-17 പ്രായമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസായി നേരത്തെ തന്നെ ഫൈസർ വാക്സിൻ നൽകുന്നുണ്ട്.

16-17 പ്രായക്കാർക്ക് ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് ഫൈസറിന്‍റെ വാക്സിൻ അംഗീകരിച്ചതായി തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടി.ജി.എ) അറിയിച്ചു. കഴിഞ്ഞ നാലഴ്ചക്കിടെ രാജ്യത്ത് 20 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ മുതിർന്നവരിൽ 93 ശതമാനം ആളുകളും ഇതിനോടകം മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 18 വയസ്സിനു മുകളിലുള്ള 35 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു. ഈ മാസം ആദ്യം മുതൽ 5-11 പ്രായമുള്ള കുട്ടികൾക്ക് വാക്സിനുകൾ നൽകി തുടങ്ങിയിരുന്നു.

എന്നാൽ ബൂസ്റ്റർ ഡോസുകളുടെ ഫലം കണ്ടുത്തുടങ്ങിയിട്ടുണ്ടെന്നും മരണ സംഖ്യ താരതമ്യേന കുറവാണെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Australia Approves Covid Vaccine Boosters For 16- And 17-Year-Olds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.