മെൽബൺ: ആസ്ട്രേലിയയിൽ കടൽത്തീരത്ത് കുഴിയിൽ മൂടിപ്പോയ യുവാവിന്റെ ജീവൻ രക്ഷിച്ചു. ബ്രിസ്ബേനിന്റെ വടക്ക് ഭാഗത്തുള്ള ബ്രിബി ഐലൻഡിലാണ് സംഭവം നടന്നത്.
കടൽത്തീരത്തെത്തിയ ജോഷ് ടെയ്‍ലർ എന്ന 25കാരനാണ് കുഴിയിൽ വീണത്. പാരാമെഡിക്കുകളടക്കം എത്തിയാണ് ഹെലികോപ്ടർ വഴി ടെയ്‍ലറെ പുറത്തെടുത്തത്. പന്നിക്കായി കുഴിച്ചുവെച്ച കുഴിയിലാണ് ടെയ്‍ലർ വീണത്. യുവാവിന്റെ കാലുകൾ പോലും പുറത്തുനിൽക്കുന്നവർക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ടെയ്‍ലറെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുഹൃത്തുക്കളും കുടുംബവും. കുറെയേറെ പണിപ്പെട്ടാണെങ്കിലും യുവാവിനെ ജീവനോടെ പുറത്തെത്തിച്ചു.
എന്നാൽ അതിനുവേണ്ടിയെടുത്ത പരിശ്രമങ്ങൾ ആ യുവാവിന്റെ ശരീരത്തിൽ കുറെ പരിക്കുകളുണ്ടാക്കി. പുറത്തെത്തിച്ചപ്പോൾ ടെയ്‍ലറുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് സി.പി.ആർ നൽകി. കൂടുതൽ ചികിത്സക്കായി ടെയ്‍ലറെ വിമാനമാർഗം പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് തിരിച്ചുവരാൻ 45 മിനിറ്റ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.