പ്രധാനമന്ത്രി കുത്തിവെപ്പെടുത്തു; ആസ്ട്രേലിയയിൽ വാക്സിനേഷന് തുടക്കം

സിഡ്നി: ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കോവിഡ് വാക്സിന്‍റെ ആദ്യ കുത്തിവെപ്പെടുത്തു. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍റെ തുടക്കമായാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. സാധാരണ നിലയിലേക്ക് മടങ്ങുന്നതിനായുള്ള നിർണായക ചുവടുവെപ്പാണ് വാക്സിനേഷനെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു.

ഫൈസർ-ബയോൺടെക് വാക്സിനാണ് ആസ്ട്രേലിയയിൽ നൽകുന്നത്. മാർച്ചോടെ 40 ലക്ഷത്തോളം പൗരന്മാർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ ഏതാനും പേരാണ് ഏറ്റവുമാദ്യം കുത്തിവെപ്പെടുത്തത്.

കോവിഡിനെ നേരിടാൻ കടുത്തതും ഫലപ്രദവുമായ മാർഗങ്ങൾ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. 29,000 പേർക്ക് മാത്രമാണ് ഇവിടെ വൈറസ് ബാധിച്ചത്. 909 പേരാണ് മരിച്ചത്. 1872 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 

Tags:    
News Summary - Australian PM Scott Morrison receives first dose of Covid-19 vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.