സിഡ്നി: ഫ്രാൻസുമായുള്ള അന്തർവാഹിനി കരാറിൽനിന്ന് പിന്മാറിയതിൽ ഖേദിക്കുന്നില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ. ഫ്രാൻസിെൻറ നിരാശ മനസ്സിലാക്കുന്നു. എന്നാൽ, സ്വന്തം രാജ്യത്തിെൻറ താൽപര്യമാണ് വലുത്.
കരാർ മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്തതിനെക്കുറിച്ച് നേരത്തേ ഫ്രാൻസിനെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ ഫ്രഞ്ച് പ്രതിരോധമന്ത്രിയടക്കമുള്ളവരുമായി ചർച്ച നടത്തും-മോറിസൺ വ്യക്തമാക്കി. ഫ്രാൻസുമായി 2016ൽ ഒപ്പുവെച്ച കരാറിൽ നിന്ന് ആസ്ട്രേലിയ പിൻവാങ്ങിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങളിലേക്ക് നയിച്ചിരുന്നു. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ ലക്ഷ്യമിട്ട് ബ്രിട്ടനും യു.എസുമായുള്ള പുതിയ സുരക്ഷ കരാറിനു പിന്നാലെയാണ് ആസ്ട്രേലിയ ഫ്രഞ്ച് അന്തർവാഹിനി കരാർ ഉപേക്ഷിച്ചത്. ഈ കരാർ അനുസരിച്ച് സാങ്കേതികവിദ്യകൾ ലഭിക്കുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ ആസ്ട്രേലിയക്ക് കഴിയും.
അതേസമയം, പുതിയ സുരക്ഷ കരാറിനെക്കുറിച്ച് യു.എസും ആസ്ട്രേലിയയും കള്ളംപറയുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യീവ്സ് ലെ ദ്രിയാൻ. ആരോപിച്ചു.ഇരുരാജ്യങ്ങളും വിശ്വാസവഞ്ചനയാണ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.