എവറസ്റ്റ് കീഴടക്കി ആസ്ട്രേലിയൻ യുവാവ്; തൊട്ടുപിറകെ കുഴഞ്ഞുവീണ് മരിച്ചു

കാഠ്മണ്ഡു: 8,849 മീ. ഉയരത്തിൽ എവറസ്റ്റ് കൊടുമുടിയേറിയ ഉടൻ 40കാരനായ ആസ്ട്രേലിയൻ പർവതാരോഹകൻ മരിച്ചു. എവറസ്റ്റിനു മുകളിലെത്തിയ ജേസൺ ബെർണാഡ് കെന്നിസനാണ് മരണത്തിന് കീഴടങ്ങിയത്. ദൗത്യം പൂർത്തിയാക്കി താഴോട്ടിറക്കം തുടങ്ങിയ ഉടൻ തളർച്ച അനുഭവപ്പെടുകയായിരുന്നു.

സമുദ്രനിരപ്പിൽനിന്ന് 8,400 മീ. താഴ്ചയിലുള്ള കേന്ദ്രത്തിലെത്തിച്ചെങ്കിലും ‘മരണ മുനമ്പ്’ എന്ന ഭാഗത്ത് കുഴഞ്ഞുവീണാണ് മരണം. മൃതശരീരം എവറസ്റ്റിൽ തന്നെയാണുള്ളത്. 17 വർഷംമുമ്പ് വലിയ അപകടത്തിൽപെട്ട് നടക്കാൻ പോലുമാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കെന്നിസൺ അത്ഭുതകരമായി തിരിച്ചുവന്നാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.

Tags:    
News Summary - Australian young man conquers Everest; He collapsed and died shortly after

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.