വിമാനത്തിലെ പുരുഷ ജീവനക്കാർക്ക് മേയ്ക്കപ്പ് ചെയ്യാം; സ്ത്രീകൾക്ക് ഹീലില്ലാത്ത ഷൂസും ഡയമണ്ട് കമ്മലും ധരിക്കാം -പരിഷ്‍കാരങ്ങളുമായി ആസ്ട്രേലിയൻ എയർലൈൻസ്

സിഡ്നി: പുരുഷ കേന്ദ്രീകൃത യൂനിഫോം മാർഗ നിർദേശങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആസ്ട്രേലിയയിലെ നാഷനൽ എയർലൈൻസ്. പുരുഷ കാബിൻ ക്രൂ അംഗങ്ങൾക്ക് മേയ്ക്കപ്പ് ധരിക്കാനും സ്ത്രീകൾക്ക് ഹീൽ ഇല്ലാത്ത ഷൂസുകൾ ധരിക്കാനുമാണ് അനുമതി. 

വ്യത്യസ്തമായ സാംസ്കാരിക ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യ​പ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയർലൈൻസ് അധികൃതർ അറിയിച്ചു.

കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിർബന്ധ​മുണ്ടെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. അതേസമയം, മേയ്ക്കപ്പ് ചെയ്തും ഹൈ ഹീൽ ഷൂസ് ധരിച്ചും ജോലിക്ക് വരാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ല. വനിതകൾക്ക് ഡയമണ്ട് കമ്മലും ധരിക്കാൻ അനുവാദമുണ്ട്.

വനിതാ ജീവനക്കാർ മേക്കപ്പ് ധരിക്കണമെന്നതുൾപ്പെടെയുള്ള നിയമങ്ങൾ റദ്ദാക്കാൻ ക്വാണ്ടാസിനോട് ആവശ്യപ്പെട്ട തൊഴിലാളി യൂണിയനുകളുടെ നിർബന്ധത്തെ തുടർന്നാണ് മാറ്റങ്ങൾ വന്നത്.

സിഡ്നിയാണ് ക്വാണ്ടാസ് എയർലൈൻസിന്റെ ആസ്ഥാനം.

Tags:    
News Summary - Australia's Qantas lets female cabin crew ditch high heels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.