വാഷിങ്ടൺ: കോവിഡ് വ്യാപനം തടയുന്നതിൽ ചൈന വരുത്തിയ വീഴ്ച അമേരിക്ക ഒരിക്കലും മറക്കില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഈ സംഭവം അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക തിരിച്ചുവരവിലാണ്. സാമ്പത്തിക മേഖല നല്ല സൂചനകളാണ് നൽകുന്നത്. ചൈനയിൽനിന്നുവന്ന വൈറസാണ് അതിനെ പരിക്കേൽപിച്ചത്. രാജ്യചരിത്രത്തിൽ, ഏറ്റവും ദൃഢമായ നിലയിലായിരുന്നു സമ്പദ്വ്യവസ്ഥ. ആ ഘട്ടത്തിലാണ് ചൈനയിൽനിന്നുള്ള വൈറസ് എത്തിയത്.
അതൊന്നും മറക്കാനാകില്ല. അപ്പോൾ നമ്മൾ അടച്ചുപൂട്ടി. പിന്നീട് തുറന്നു. അങ്ങനെയാണ് രക്ഷനേടിയത്. രണ്ടു ദശലക്ഷം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാനായി. എന്നാൽ, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായത് -ട്രംപ് കൂട്ടിച്ചേർത്തു.
ചൈനീസ് നഗരമായ വൂഹാനിൽനിന്നാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ചൈനക്കെതിരെ ട്രംപ് നിരവധി തവണ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. കോവിഡ് മൂലം യു.എസിൽ 2,31,000 പേരാണ് മരിച്ചത്.
ഒമ്പതു ദശലക്ഷം പേർക്ക് രോഗബാധയുമുണ്ടായി. സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. നിരവധി പേർക്ക് ജോലിയും നഷ്ടമായി.കാമ്പയിനിലുടനീളം, ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ചൈനയോട് മൃദുനിലപാടുള്ളയാളാണ് എന്ന് ട്രംപ് ആരോപിക്കുകയാണ്.
ഇത് കഴിഞ്ഞ ദിവസവും തുടർന്നു. ബൈഡൻ ജയിക്കേണ്ടത് ബെയ്ജിങ്ങിെൻറ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.