ന്യൂയോർക്: യു.എസിെൻറ പ്രമുഖ മാഗസിനായ ടൈം ഈ വർഷം ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളായി യു.എസ് നിയുക്ത പ്രസിഡൻറ് ജോ ബൈഡനെയും വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും തിരഞ്ഞെടുത്തു.
പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഫ്രൻറ്ലൈൻ ഹെൽത്ത് കെയർ വർക്കേഴ്സ്, റേഷ്യൽ ജസ്റ്റിസ് ഓർഗനൈസേഴ്സ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ ഡോ. ആൻറണി ഫൗച്ചി എന്നിവരെ പിന്തള്ളിയാണ് ബൈഡനും കമലയും 2020ലെ പ്രതിഭ പട്ടത്തിന് അർഹരായത്. അതേസമയം, ഫ്രൻറ്ലൈൻ ഹെൽത്ത് വർക്കേഴ്സും സാമൂഹിക നീതി സംഘടനയും ടൈംസിെൻറ 2020ലെ ഗാർഡിയൻ ഓഫ് ദി ഇയർ ആയും വെർച്വൽ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിെൻറ സി.ഇ.ഒ എറിക് യുവാനെ ബിസിനസ് ഓഫ് ദി ഇയർ ആയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.