വാഷിങ്ടൺ: ത്രിരാഷ്ട്ര കരാർ പ്രഖ്യാപനത്തിനിടെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസെൻറ പേരു മറന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ദാറ്റ് ഫെലോ ഫ്രം ഡൗൺ അണ്ടർ എന്നാണ് മോറിസനെ ബൈഡൻ വിശേഷിപ്പിച്ചത്.
പരിപാടിക്കു ശേഷം നന്ദി പറയുകയായിരുന്നു ബൈഡൻ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞ ബൈഡന് മോറിസെൻറ പേര് ഓർത്തെടുക്കാൻ പറ്റിയില്ല. തംപ്സ് അപ് ആംഗ്യത്തിലൂടെയാണ് മോറിസൻ ഇതിനോട് പ്രതികരിച്ചത്.
സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ പ്രതിരോധ കരാറാണ് യു.എസും യു.കെയും ആസ്ട്രേലിയയും പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ എന്നിവർ ചേർന്ന് വിർച്വൽ വാർത്തസമ്മേളനം നടത്തിയാണ് ഒാകസ് എന്ന പേരിലുള്ള(AUKUS)കരാറിനെ കുറിച്ച് ധാരണയിലെത്തിയത്.
കരാറനുസരിച്ച് ആസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാങ്കേതിക വിദ്യ യു.എസ് കൈമാറും. എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ് ആസ്ട്രേലിയ.
ത്രിരാഷ്ട്ര കരാറിനെ വിമർശിച്ച് ചൈന രംഗത്തുവന്നു. ആസ്ട്രേലിയയുമായള്ള അന്തർവാഹിനി കരാർ നഷ്ടമായതിനെ തുടർന്ന് ഫ്രാൻസും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.