വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന് നാക്കുപിഴ പുത്തരിയല്ല. ഇപ്പോൾ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയൻ പ്രസിഡൻറാക്കിയിരിക്കുകയാണ് 81 വയസുള്ള ജോ ബൈഡൻ.
സ്വകാര്യ സ്ഥാപനത്തിന്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡന് നാക്കുപിഴച്ചത്. സംസാരത്തിനിടെ എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു. റിപ്പബ്ലിക്കൻ ഭരണകാലത്താണ് കിം ജോങ് ഉന്നിന് ട്രംപ് പ്രണയ ലേഖനമെഴുതിയതും വൈറ്റ്ഹൗസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ബൈഡൻ പറഞ്ഞു.
കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്‌ലയുടെ സിലിക്കൺ വാലിയിലെ വസതിയിൽ വെച്ചായിരുന്നു ധനസമാഹരണം. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബൈഡൻ1.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.