വാഷിങ്ടൺ: ഡെലാവറിൽനിന്ന് കുടുംബത്തെയും കൂട്ടി വൈറ്റ്ഹൗസിലെത്തിയ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇഷ്ടക്കാരായ രണ്ട് ജർമൻ ഷെപേഡ് നായ്ക്കളെ തിരിച്ചയച്ചു. വൈറ്റ്ഹൗസിലെ ജീവനക്കാരോട് ഇവരുടെ സമീപനം അത്ര ശരിയല്ലാത്തതാണ് വളർത്തുനായ്ക്കൾക്ക് പണിയായത്. വൈറ്റ്ഹൗസ് ജീവനക്കാരിലൊരാളെ ദിവസങ്ങൾക്ക് മുമ്പ് നായ കടിച്ചിരുന്നു. പരിക്ക് ഗുരുതരമാണോ എന്നറിയില്ലെങ്കിലും ഇവരെ ഇനിയും തുടരാൻ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് കണ്ടാണ് കഴിഞ്ഞയാഴ്ച 'നാടുകടത്തുന്നതി'ൽ കലാശിച്ചത്.
മൂന്നു വയസ്സ് മാത്രം പ്രായമുള്ള 'മേജർ' എന്ന നായയുടെ സ്വഭാവം വൈറ്റ്ഹൗസിനെ അടുത്തായി മുനയിലാക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടു നായ്ക്കളിൽ ഇളയതാണെങ്കിലും സ്വഭാവത്തിൽ കാർക്കശ്യക്കാരനാണ്. വൈറ്റ്ഹൗസിലെത്തുന്ന ജീവനക്കാർക്കു നേരെ ചാടിയും കുരച്ചോടിച്ചും ചിലപ്പോഴെങ്കിലും ചാടിവീണും 'മേജറു'ടെ ആക്രമണ സ്വഭാവം വിമർശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് ഒരാൾക്ക് കടിയേൽക്കുന്നത്. ഇതോടെ മറ്റൊരു വഴിയില്ലെന്നു കണ്ടാണ് നാടുകടത്താൻ തീരുമാനമെടുത്തത്. ജനുവരിയിൽ വന്ന ഇരുവരും ഇതോടെ അതിവേഗം വൈറ്റ്ഹൗസിന് പുറത്തായി.
13കാരനായ 'ചാമ്പി'നോടും 'മേജറോടും' തെന്റ ഒടുങ്ങാത്ത അഭിനിവേശം അടുത്തിടെ ടെലിവിഷൻ അഭിമുഖത്തിൽ ബൈഡൻ പത്നി ജിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.