ഹമാസിന്റെ ടണലിൽ വെള്ളം കയറ്റിയാൽ ബന്ദികളുണ്ടെങ്കിലോ? -ഉരുണ്ടുകളിച്ച് ബൈഡൻ

വാഷിങ്ടൺ: കടൽ ജലം അടിച്ചുകയറ്റി ഗസ്സയിലെ ഹമാസ് നിയ​ന്ത്രണത്തിലുള്ള ടണലുകൾ നശിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ഉരുണ്ടുകളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരൻമാർ ഈ ടണലുകളിൽ ഇല്ല എന്നാണ് പറയപ്പെടുന്നതെങ്കിലും അതിന്റെ സത്യാവസ്ഥ തനിക്കറിയില്ലെന്ന് അദ്ദേഹം വാഷിങ്ടണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഗസ്സ ടണലുകളിലേക്ക് ഇസ്രായേൽ കടൽജലം പമ്പ് ചെയ്യുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകാൻ ബൈഡൻ വിസമ്മതിച്ചു. ഓരോ സിവിലിയൻ മരണവും ദുരന്തമാണെന്നും ബൈഡൻ പറഞ്ഞു.

ബന്ദികളെയും യുദ്ധോപകരണങ്ങളും ഹമാസ് ടണലുകളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. ഈ തുരങ്കങ്ങൾ നശിപ്പിക്കാൻ വെള്ളം നിറക്കുന്നതിലൂടെ സാധിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ പറഞ്ഞു. എന്നാൽ, കടൽജലം ഗസ്സയി​ലെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ടണൽ തകർക്കാനുള്ള ബുദ്ധി യു.​എ​സ് സൈനികർ ഉപദേശിച്ചതായാണ് റി​പ്പോ​ർ​ട്ട്. ആ​ദ്യ ന​ട​പ​ടി​യെ​ന്നോ​ണം വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ശാ​ത്വി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു സ​മീ​പം അ​ഞ്ചു കൂ​റ്റ​ൻ പ​മ്പു​ക​ൾ ക​ഴി​ഞ്ഞ മാ​സം സ്ഥാ​പി​ച്ചിരുന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ക്യു​ബി​ക് മീ​റ്റ​ർ ജ​ലം പ​മ്പു​ചെ​യ്യാ​ൻ ഇ​വ​ക്കാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. നൂ​റി​ലേ​റെ ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ള​ട​ക്കം ഹ​മാ​സ് തു​ര​ങ്ക​ങ്ങ​ളി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ മോ​ച​ന​ത്തി​നു​മു​മ്പ് ഇ​ത് ന​ട​പ്പാ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലു​മാ​ണ് ബ​ന്ദി​ക​ളെ ഒ​ളി​പ്പി​ച്ച​തെ​ന്നാ​ണ് നേ​ര​ത്തേ ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​നെ​ടു​ക്കു​മ്പോ​ഴും ഹ​മാ​സ് നേ​തൃ​ത്വ​ത്തെ​യോ സൈ​നി​ക​രെ​യോ കാ​ര്യ​മാ​യി പി​ടി​കൂ​ടാ​നും ന​ശി​പ്പി​ക്കാ​നു​മാ​കാ​തെ ഉ​ഴ​റു​ന്ന ഇ​സ്രാ​യേ​ലി​നു മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​മ്പ​യാ​ണ് തു​ര​ങ്ക​ങ്ങ​ൾ. ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ന​ട​​പ്പാ​ക്കേ​ണ്ട​തെ​ന്ന് യു.​എ​സ് വൃ​ത്ത​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ബ​ന്ദി​മോ​ച​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ന് തി​ടു​ക്കം​കാ​ട്ടു​ന്ന നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​ക​ളു​ടെ ജീ​വ​ൻ​കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്ക് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ മു​തി​​രു​മോ എ​ന്ന​താ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. 

Tags:    
News Summary - Biden points to Gaza hostages when asked about Israeli tunnel flooding reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.