റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആണവായുധ ആശങ്ക വേണ്ടെന്ന് ജോ ബൈഡൻ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കും എന്ന ആശങ്ക വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ ഉടലെടുത്ത മോസ്കോ - വാഷിങ്ടൺ പ്രതിസന്ധി ആണവ യുദ്ധത്തിൽ കലാശിക്കുന്നതിനെക്കുറിച്ച് ജനം ആശങ്കപ്പെടേണ്ടതില്ലെന്നും ജോ ബൈഡൻ പറഞ്ഞു. ആണവായുധം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആണവായുധങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനത ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡൻ 'ഇല്ല' എന്ന മറുപടി നൽകിയത്.

അതേസമയം ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്‍മാര്‍ക്ക് നേരത്തെ റഷ്യൻ പ്രസിഡന്റ് പുടിന്‍ നിര്‍ദേശം നല്‍കിയതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആണവായുധ നിലയിൽ മാറ്റം വരുത്താൻ വൈറ്റ് ഹൗസ് ഒരു കാരണവും കാണുന്നില്ലെന്ന് ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെ പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 'ഇതുപോലുള്ള പ്രകോപനപരമായ വാചാടോപങ്ങൾ അപകടകരമാണെന്ന് ഞങ്ങൾ കരുതുന്നു, തെറ്റായ കണക്കുകൂട്ടലിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു, അത് ഒഴിവാക്കണം, ഞങ്ങൾ അതിൽ ഏർപ്പെടില്ല. 120,000 സൈനികരെ യുക്രെയ്നിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബി തിങ്കളാഴ്ച പറഞ്ഞു.

Tags:    
News Summary - Biden says Americans should NOT be worried about nuclear war with Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.