വാഷിങ്ടൺ: കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. 24 മുതൽ 36 മണിക്കൂറിനകം ആക്രമം ഉണ്ടായേക്കാമെന്ന വിവരമാണ് യു.എസ് പ്രസിഡൻറ് നൽകിയത്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പിൽ ബൈഡൻ പറയുന്നു.
വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കൻ പൗരൻമാർ ഉടൻ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു.
അതേസമയം, വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തിയവർക്ക് ഇന്നലെ നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെൻറഗൺ അറിയിച്ചു. എന്നാൽ, യു.എസ്. ആക്രമണത്തെ താലിബാൻ അപലപിച്ചു. ചാവേർ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാൻ പറഞ്ഞു.
നേരത്തെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിന് മുമ്പും ബ്രിട്ടെൻറയും യു.എസിെൻറയും മുന്നറിയിപ്പ് വന്നിരുന്നു.
ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്നാണ് താലിബാൻ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇതേതുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.